ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കൂടല്‍ എന്ന സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചിങ്ങും കൊച്ചിയില്‍ നടന്നു.
പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നാല് നായികമാരാണ് ചിത്രത്തിലുള്ളത്.മറീന മൈക്കിള്‍, റിയ, നിയ വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
സംവിധായകരായ സിബി മലയില്‍, ഷാഫി, നാദിര്‍ഷ, അജയ് വാസുദേവ്, നിര്‍മ്മാതാക്കളായ ബാദുഷ, സെവന്‍ ആര്‍ട്സ് മോഹന്‍,ആല്‍വിന്‍ ആന്റണി,മന്‍സൂര്‍ അലി, നടന്മാരായ ബിബിന്‍ ജോര്‍ജ്ജ്,വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നന്ദു,കോട്ടയം നസീര്‍, സുധീര്‍, ജോയി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.