Share this Article
Union Budget
മോഹന്‍ലാല്‍ ചിത്രം നേരിന്റെ സെൻസറിങ് അപ്‌ഡേറ്റ് ചര്‍ച്ചയാകുന്നു
Mohanlal movie 'Neru' censoring update news

മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നേര്. നേരിന്റെ സെന്‍സറിംഗിന്റെ അപ്‌ഡേറ്റ് ചര്‍ച്ചയാകുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ചിത്രമായി നേര് മാറിയിരിക്കുന്നു. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നേരിന്റെ സെന്‍സറിംഗ് അപ്‌ഡേറ്റ് ചര്‍ച്ചയാകുകയാണ്. നേരിന് ലഭിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് യുഎയും ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 32 മിനിറ്റുമാണ് എന്നാണ് റിപ്പോര്‍ട്ട്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിന് സാധ്യത. വിദേശത്തും മോഹന്‍ലാലിന്റെ നേരിന്റെ ഫാന്‍സ് ഷോകള്‍ തുടങ്ങിട്ടുണ്ട്. റിയാദിലും ജിദ്ദയിലുമടക്കം മോഹന്‍ലാലിന്റെ നേരിന്റെ ഫാന്‍സ് ഷോ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. നേരിന്റെ റിലീസായി 21നാണ് ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories