Share this Article
image
ആശങ്കയിലായ ആരാധകർക്ക്, ദുല്‍ഖര്‍ ഓകെ ആണ്; വീഡിയോ ഇട്ടതിന്റെ കാരണം വ്യക്തമാക്കി താരം
വെബ് ടീം
posted on 05-07-2023
1 min read
thats just amobile phone advertisement,Dulquer says

ദുല്‍ഖറിന്റെ  ആരാധകർ രണ്ട് ദിവസമായി ആശങ്കയിലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വികാരാധീനനായുള്ള ഒരു വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമായി പുതിയ അപ്‌ഡേറ്റ് എത്തുകയാണ്. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വിഡിയോ. 

ഒരു മൊബൈല്‍ പരസ്യത്തിന്റെ പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ''ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്.  മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല. ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്. അടുത്ത തവണ മൊബൈല്‍ തെറാപ്പി നോക്കാം'വിഡിയോയുടെ അടിക്കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

പ്രമോഷന്‍ ആയിരുന്നല്ലേ എന്ന ആശ്വാസം പങ്കുവെക്കുന്നര്‍ നിരവധിയാണ്. എന്നാല്‍ അതിനൊപ്പം രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ആളുകളെ ഇങ്ങനെ പറ്റിക്കരുത് എന്നാണ് ആരാധകരുടെ മകന്റുകള്‍. 

കഴിഞ്ഞ ദിവസമാണ് താന്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി എന്നു പറഞ്ഞ് ദുല്‍ഖര്‍ വിഡിയോ പങ്കുവച്ചത്. തന്റെ ജീവിതം മാറിയെന്നും പഴയ പോലെയാകാന്‍ പറ്റില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ. പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം ആശങ്കയിലായി. താരം ഓകെ അല്ലേ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയത്. 

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories