Share this Article
image
മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം ''കണ്മണി അൻപോട്'' അനുമതിയില്ലാതെ; നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ
വെബ് ടീം
posted on 23-05-2024
1 min read
ilayaraja-sent-legal-notice-to-manjummel-boys-crew-for-using-tamil-song

ചെന്നൈ : മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ ഉപയോഗിച്ച തമിഴ്‌ ഗാനത്തിനെതിരെ നോട്ടീസയച്ച് സംഗീത സംവിധായകന്‍ ഇളയരാജ. 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോടു കാതലൻ' എന്ന ഗാനമാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗത്ത് ഉപയോഗിച്ചത്. അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിനാണ് മഞ്ഞുമ്മൽ ബോയ്‌സ് ഫിലിം പ്രൊഡക്ഷൻ കമ്പനിക്ക് നോട്ടീസയച്ചത്. ഇളയരാജയ്ക്ക് വേണ്ടി അഭിഭാഷകൻ ശരവണനാണ് നോട്ടീസ് അയച്ചത്.

പകർപ്പവകാശ നിയമ പ്രകാരം പാട്ടിന്‍റെ പൂർണ ഉടമ, പാട്ടിന്‍റെ സ്രഷ്‌ടാവ് ആയതിനാൽ, പാട്ട് ഉപയോഗിക്കാന്‍ അർഹമായ അവകാശം ലഭിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്യാനോ ഉചിതമായ നഷ്‌ട പരിഹാരം നൽകാനോ ആണ് നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം, മനഃപൂർവമുള്ള പകർപ്പവകാശ ലംഘനമായി കണക്കാക്കി ക്രിമിനൽ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories