ചെന്നൈ: ‘ജയിലർ’ സിനിമ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സിനിമ കണ്ട ശേഷം സംവിധായകൻ നെൽസണെ നേരിട്ടു വിളിച്ചുവരുത്തി അഭിനന്ദിച്ചു. നെൽസൺ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘‘ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്.’’– നെൽസൺ ട്വീറ്റ് ചെയ്തു. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
നെൽസന്റെ പോസ്റ്റ് ക്ലിക്ക് ചെയ്ത് വായിക്കാം