കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിലാണ് ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് റെയ്‌ഡ് നടത്തുന്നത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ വലിയ രീതിയിലുള്ള കള്ളപ്പണ ഇടപാട് നടന്നുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്.
പറവ ഫിലിംസിന്റെ ഓഫീസും പുല്ലേപ്പടിയിലുള്ള ഡ്രീം ബിഗ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസും ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് റെയ്‌ഡ്. രണ്ട് സിനിമാ നിർമാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.