കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് 2025ലെ ഓസ്‌ക്കാറില്‍ നിന്ന് പുറത്ത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തിലോക്കായിരുന്നു ചിത്രം ആദ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ ലാപ്താ ലേഡീസിനെ പിന്തള്ളിക്കൊണ്ട് മറ്റൊരു ഇന്ത്യന്‍ ചിത്രമായ സന്തോഷ് പട്ടികയില്‍ ഇടം നേടി. വിവിധ രാജ്യങ്ങളില്‍ നിന്നായുള്ള 85 ചിത്രങ്ങളില്‍ 15 ചിത്രങ്ങളാണ് ഓസ്‌കാറിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.