Share this Article
ബെസ്റ്റ് ഫ്രണ്ട്‍സ് ഭാര്യാ ഭര്‍ത്താക്കൻമാരായി; വിവാഹവിശേഷവുമായി അമേയ
വെബ് ടീം
posted on 22-08-2024
1 min read
ameya mathew

ബെസ്റ്റ് ഫ്രണ്ട്‍സ് ഭാര്യാ ഭര്‍ത്താക്കൻമാരായി എന്നാണ്  ഫോട്ടോകള്‍ പുറത്തുവിട്ട് നടി അമേയ മാത്യു  കുറിച്ചത്.കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. കാനഡയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍.  ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്.

നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വരൻ മുഖം വെളിപ്പെടുത്താതെ ഫോട്ടോ പങ്കുവെച്ചതില്‍ വിമര്‍ശനവും നടി നേരിട്ടിരുന്നു. 

ജയസൂര്യ നായകനായ ആടെന്ന ഹിറ്റ് സിനിമയിലൂടെയാണ് അമേയ നടി എന്ന നിലയില്‍ അരങ്ങേറിയത്.  അഭിരാമിയിലാണ് അമേയ ഒടുവില്‍ വേഷമിട്ടത്.മോഡലിംഗില്‍ തിളങ്ങിയാണ് അമേയ മാത്യു സിനിമയില്‍ എത്തുന്നത്.

അമേയയുടെ വിവാഹ വിശേഷ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories