പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെ ടി എസ് പടന്നയില്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാലോകത്തേക്ക് എത്തിയത്.
വ്യത്യസ്തത നിറഞ്ഞ ചിരിയും സംസാരശൈലിയുമായിരുന്നു കെ ടി എസ് പടന്നയിലെന്ന കെ ടി സുബ്രഹ്‌മണ്യന്‍ പടന്നയിലിനെ മലയാളിസിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാക്കി മാറ്റിയത്.അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ജയറാം- രാജസേനന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാപ്രവേശം.ആദ്യ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ പടന്നയിലിനെ തേടിയെത്തി.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,ആദ്യത്തെ കണ്മണി,വൃദ്ധന്മാരെ സൂക്ഷിക്കുക,കളമശേരിയില്‍ കല്യാണയോഗം,സ്വപ്‌നലോകത്തെ ബാലഭാസ്‌കര്‍,കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെകൂട്ടുകുടുംബം,കഥാനായകന്‍,കുഞ്ഞിരാമായണം,അമര്‍അക്ബര്‍ അന്തോണി,രക്ഷാധികാരിബൈജു തുടങ്ങി നിരവധി സിനിമകളില്‍ പടന്നയില്‍ ശ്രദ്ധേയ വേഷമിട്ടു.
അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ അഭിനമികവ് കൊണ്ടും തന്റെ സ്വാഭാവിക ഹാസ്യശൈലി കൊണ്ടും അവിസ്മരണീയമാക്കാന്‍ പടന്നയിലിന് സാധിച്ചു.
സിനിമയ്‌ക്കൊപ്പം സീരിയലുകളിലും സജീവമായിരുന്നു ഇദ്ദേഹം. സന്മനസ്സുള്ളവര്‍ക്ക് സമാധാനം,പകിടപകിട പമ്പരം, തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ചുവടുവെയ്പ്.കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന പടന്നയിലിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.