സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്ത ജെറോം പറഞ്ഞു.
“എനിക്ക് ദുഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്", ചിന്ത പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിന്തയുടെ പ്രതികരണം.
'മമ്മൂക്കയോട് പറയായിരുന്നില്ലേ, എനിക്ക് ദുൽഖറിനെ ഒന്ന് കാണണം മമ്മൂക്ക' എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. 'കാണാം ഇനിയും അവസരങ്ങൾ ഉണ്ടല്ലോ'' എന്നാണ് ഇതിന് മറുപടിയായി ചിന്ത പറയുന്നത്. ഇക്കാര്യം താൻ ദുൽഖറിന്റെ കമ്പനിയിൽ എത്തിക്കുന്നതായിരിക്കുമെന്നും അവതാരകൻ പറയുന്നുണ്ട്. നായികമാരിൽ തനിക്ക് ഇഷ്ടം ശോഭനയെയാണ് എന്നും ചിന്ത പറയുന്നുണ്ട്.
'ശോഭനയെ ഇഷ്ടമാണ്, മഞ്ജു വാര്യരെ ഇഷ്ടമാണ്, ഇപ്പോൾ എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഓരോ കാലഘട്ടത്തിലും ഓരോരുത്തരെയും ഇഷ്ടമാണ്. റിമയെ, പാർവതിയെ എല്ലാവരെയും ഇഷ്ടമാണ്. ഇവരുടെയൊക്കെ നിലപാടുകൾ നോക്കാറുണ്ട്.