Share this Article
ഫഹദ് ഫാസിലിന്റെ 'ആവേശം' തീയ്യറ്ററിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
Fahadh Faasil's '  Aavesham to Theatre; The first look poster is out

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ആവേശം തീയ്യറ്ററിലേക്ക് എത്തുന്നു.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതിന് ഒപ്പമാണ്  അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്.  

ചിത്രത്തില്‍  തീര്‍ത്തു വ്യത്യസ്തമായ  വേഷത്തിലാണ്  ഫഹദ് പ്രത്യക്ഷപ്പെടുക.  അടുത്ത വര്‍ഷം വിഷു റിലീസ് ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഏപ്രില്‍  11 നാണ് ചിത്രം തീയ്യേറ്ററിലെത്തുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍  വ്യക്തമാക്കിയിരിക്കുന്നത്.  റിലീസ് തീയ്യതി പ്രഖ്യാപിച്ചതിനൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍  പുറത്ത് വിട്ടിട്ടുണ്ട്. ഒരു വലിയ ജനക്കൂട്ടം ഫഹദിനെ ആകാശത്തേക്ക് ഉയര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ചിത്രം.  ഫഹദ് തന്നെയാണ് ഈ ചിത്രം സോഷ്യല്‍  മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്.  

നേരത്തെ ചിത്രത്തിലെ ചില ചിത്രീകരണ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരു ഗുണ്ടപടയ്‌ക്കൊപ്പം നില്‍ക്കുന്ന ഫഹദിനെയാണ് സോഷ്യല്‍ മീഡിയയില്‍ ലീക്കായി പിന്നീട് വൈറലായ ചിത്രത്തില്‍ കാണുന്നത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ് എന്നാണ് സിനിമ വൃത്തങ്ങളിലെ ചര്‍ച്ച രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിനെയും ഈ ചിത്രത്തില്‍ കാണാം. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്.

ബെംഗളൂരുവിലെ ഒരു കോളേജിന്റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. രോമാഞ്ചത്തില്‍ അഭിനയിച്ച പ്രധാന താരങ്ങള്‍ എല്ലാം ആവേശത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories