മാര്‍ച്ച് മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കളക്‌ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 15 സിനിമകളിൽ പതിനാലും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാത്രമാണ് ലാഭത്തിലായത്. എമ്പുരാന്റെ മുതൽമുടക്ക് 175കോടിയിലധികം രൂപയെന്ന് കണക്ക്. 4 കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത് 45ലക്ഷം രൂപ നേടിയപ്പോള്‍ 2.6കോടി മുടക്കിയ പരിവാർ എന്ന ചിത്രം നേടിയത് 26ലക്ഷം മാത്രമാണ്.
ഇതു മൂന്നാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.