Share this Article
image
മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണം തള്ളി അണിയറ പ്രവർത്തകർ; നിഷാദ് കോയക്ക് നിയമ നടപടി സ്വീകരിക്കാമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
വെബ് ടീം
posted on 08-05-2024
1 min read
/malayali from India film team on film script

കൊച്ചി: മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണം തള്ളി സിനിമയുടെ അണിയറ പ്രവർത്തകർ.  സമാന വിഷയം കൈകാര്യം ചെയ്യുന്ന മൂന്ന് തിരക്കഥകൾ ഉണ്ടായി എന്നും അവിശ്വസനീയമായ വിചിത്ര സംഭവം ആയി ഇതിനെ കാണാം എന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ വിലയിരുത്തൽ . സംഭവത്തിൽ ആരോപണം ഉന്നയിച്ച നിഷാദ് കോയക്ക് നിയമ നടപടി സ്വീകരിക്കാമെന്നും സംഘടന നിലപാടെടുത്തു

സിനിമ ഇറങ്ങുന്നതിൻ്റെ തലേ രാത്രി നിഷാദ് കോയ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് സിനിമയെ തകർക്കുന്നതാണെന്നവിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

സിനിമയിൽ നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും നിഷാദ് കോയ സിനിമ സംഘടനയിൽ വേണോ എന്നതിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കി.

ലിസ്റ്റിൻ സ്റ്റീഫനും രൂഷവിമർശനം ഉന്നയിച്ചു.നിയമ നടപടിയുമായി മുന്നോട്ട് പോകാൻ നിഷാദ കോയക്ക് സ്വാതന്ത്യമുണ്ട് എന്നാണ് സംഘടന നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories