Share this Article
2024ലെ ജനപ്രിയ ചിത്രങ്ങളും ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളും പ്രഖ്യാപിച്ച് ഐഎംഡിബി
ഏജൻസി ന്യൂസ്
posted on 24-07-2024
1 min read
IMDB has announced the popular movies of 2024 and the most anticipated Indian movies of the year

കൊച്ചി, ജൂലൈ 23, 2024: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള ലോകത്തെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ശ്രോതസ്സായ ഐഎംഡിബി (www.imdb.com) 2024ല്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. ഈ വര്‍ഷം റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയും ഇതോടൊപ്പമുണ്ട്. 

ബോക്‌സ് ഓഫീസ് തകര്‍ത്തുകൊണ്ട് ഇപ്പോഴും തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്ന കല്‍ക്കി 2898-എഡിയാണ് പട്ടികയില്‍ ഒന്നാം റാങ്കിംങ്ങില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്‌നേഹമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാന്‍ ഇത് ഞങ്ങള്‍ക്ക് പ്രചോദനമാണ്.  - കല്‍ക്കിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ അഭിപ്രായപ്പെട്ടു.

സൗഹൃദത്തിന്റെ കഥപറയുന്ന സര്‍വൈവല്‍ ത്രില്ലറായ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ സന്തോഷവും  നന്ദിയും അറിയിക്കുന്നു.

മുഴുവന്‍ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഈ നേട്ടം. - മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം അഭിപ്രായപ്പെട്ടു.

പ്രേക്ഷകപ്രീതി നേടിയ മലയാളം ചിത്രങ്ങളായ പ്രേമലു, ആവേശം എന്നീ ചിത്രങ്ങളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഫൈറ്റര്‍, ലാപതാ ലേഡീസ് തുടങ്ങിയ ചിത്രങ്ങളാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍. 

ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം പുഷ്പ 2 വിന്റേതാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, തങ്കലാന്‍, കംഗുവാ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ പത്തിലുണ്ട്. 

2024-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍, ഈ വീഡിയോ കാണുക(https://www.imdb.com/video/vi723043865/ ) കൂടാതെ മുഴുവന്‍ ലിസ്റ്റിനായി  ഇവിടെ ക്ലിക്ക് ചെയ്യുക(https://www.imdb.com/list/ls543587091/) .

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍, ഈ വീഡിയോ കാണുക (https://www.imdb.com/video/vi1511573017/ ) കൂടാതെ മുഴുവന്‍ ലിസ്റ്റിനായി  ഇവിടെ ക്ലിക്ക് ചെയ്യുക(https://www.imdb.com/list/ls543543376 ).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories