Share this Article
കൗതുകക്കാഴ്ചകൾ,ദൃശ്യവിസ്മയം! ഇനി സംവിധായകനായും വിസ്മയിപ്പിക്കാൻ ലാൽ; ബറോസ് ട്രെയിലറെത്തി
വെബ് ടീം
posted on 19-11-2024
1 min read
BARROZ

സംവിധായകനായി  വിസ്മയിപ്പിക്കുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലര്‍ എത്തി.ബറോസിന്റെ 3 ഡി ഓൺലൈൻ ട്രെയിലറാണ് ഇപ്പോൾ റിലീസ് ചെയ്തത്.ആദ്യമായാണ് മലയാളത്തില്‍ ഇത്തരത്തിലുള്ള ത്രീഡി ട്രെയ്‌ലര്‍ വരുന്നത്.കണ്ണട വെക്കാതെ കാണാം ഈ 3D കാഴ്ച.

നേരത്തെ കങ്കുവയുടെ റിലീസ് സമയത്ത് തീയേറ്ററുകളിൽ ബറോസ് ട്രെയിലർ റിലീസ് ചെയ്തിരുന്നു.ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യം ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം . മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories