Share this Article
ബോക്‌സോഫീസ് റെക്കോഡുകള്‍ നേടി രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമല്‍
Ranbir Kapoor's Animal broke box office records

രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം അനിമല്‍ തിയറ്ററുകളില്‍ ഗംഭീര അഭിപ്രായമാണ് നേടുന്നത്. ആദ്യദിവസം കൊണ്ടുതന്നെ  ചിത്രം ബോക്‌സോഫീസ് റെക്കോഡുകള്‍ ഭേദിച്ചിരിക്കുകയാണ്. 61 കോടിയാണ് ഒറ്റദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാന്‍, ഗദര്‍ 2 എന്നിവയുടെ റെക്കോഡുകളാണ് അനിമല്‍ തകര്‍ത്തത്.ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക,തമിഴ്,കന്നഡ,മലയാളം പതിപ്പുകളില്‍ നിന്നായി 11 കോടിയുമാണ് നേടിയത്. ചിത്രത്തിലൂടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പദവി രണ്‍ബീര്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ കുതിപ്പ്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 116 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. രണ്‍ബീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം വാരിയത് 61 കോടിയാണ്. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് അനിമല്‍. 

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്.ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories