Share this Article
29-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം
29th International Film Festival

29-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. അഭിനയ രംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും സമ്മാനിച്ചു.

29ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഡിസംബർ 20 വരെയാണ് നടത്തുക. 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്തു.

അഭിനയ രംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ത്യയിലെ തന്നെ മികച്ചത് ആയത് ഇവിടത്തെ സിനിമ ആസ്വാദകർ കാരണമാണെന്ന് ഷബാന ആസ്മി പറഞ്ഞു.

സിനിമ രംഗത്തെ മണ്മറഞ്ഞ പ്രതിഭകളെ സ്മരിച്ചുകൊണ്ട് ആണ് ഇത്തവണ ചലച്ചിത്ര മേള ആരംഭിച്ചതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓർമിപ്പിച്ചു. 

തുടർന്ന്, ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു. അതോടൊപ്പം, ആൻ ഹുയിക്ക് ചലച്ചിത്ര അക്കാദമിയുടെ മാസികയായ ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് ഷാജി എൻ കരുൺ കൈമാറി. 

ചടങ്ങിൽ സാംകാരിക വകുപ്പ് ഡയറക്‌ടർ ദിവ്യ എസ് അയ്യർ ഐഎഎസ്, സംവിധായകനും നടനുമായ മധുപാൽ, എംഎൽഎ വികെ പ്രശാന്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article