Share this Article
image
തിരുപ്പതിയിൽ മൊട്ടയടിച്ച് രചന നാരായണൻകുട്ടി; വൈറലായി പോസ്റ്റ്
വെബ് ടീം
posted on 13-06-2024
1 min read
actress-rachana-narayanankutty-shaves-her-head-at-tirupati

തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ നടി രചന നാരായണൻകുട്ടിയുടെ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇവിടെ എത്തിയ താരം നേർച്ചയായി മുടി മൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്.എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ അഭിപ്രായങ്ങളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. പല വിഷയത്തിൽ താരം പ്രതികരിച്ച് എത്താറുണ്ട്.

രചനയുടെ മുടി മുറിച്ച ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories