Share this Article
മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
വെബ് ടീം
posted on 30-09-2024
1 min read
Mithun Chakraborty Honored with Dadasaheb Phalke Award

പ്രശസ്ത നടൻ മിഥുൻ ചക്രവർത്തി ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായി. ഇന്ത്യൻ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബർ 8-ന് നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

1950 ജൂൺ 16-നാണ് മിഥുൻ ചക്രവർത്തി  ജനിച്ചത്. “ഡിസ്കോ ഡാൻസർ” എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ അദ്ദേഹം 1980-കളിൽ ഇന്ത്യൻ സിനിമയിലെ ഒരു പ്രധാന താരമായി മാറി. 1976-ൽ “മൃഗയ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡ് നേടി. 2014-ൽ തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിൽ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories