Share this Article
നടന്‍ ജോയ് മാത്യുവിന്റെ കാർ അപകടത്തിൽപ്പെട്ടു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 05-09-2023
1 min read
actor joy mathew car caught up with accident

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടം.


ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories