Share this Article
കാന്താര 2 ടീസര്‍ ട്രെന്‍ഡിങില്‍ ;രണ്ട് ദിവസംകൊണ്ട് രണ്ട് കോടിയോളം പ്രേക്ഷകരാണ് ടീസര്‍ കണ്ടത്
Kantara 2 teaser is trending; in two days, the teaser was seen by two crore viewers.

കന്നഡ ചിത്രമായ കാന്താര 2 ടീസര്‍ ട്രെന്‍ഡിങില്‍ മുന്നില്‍. രണ്ട് ദിവസംകൊണ്ട് രണ്ട് കോടിയോളം േ്രപക്ഷകരാണ് ടീസര്‍ കണ്ടത്. 24 മണിക്കൂര്‍ കൊണ്ട് ടീസര്‍ 10 മില്യണ്‍ വ്യൂസും നേടിയിരുന്നു.തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകര്‍ഷിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ കാന്താരയുടെ ഒന്നാം ഭാഗത്തിനു മുന്‍പുള്ള കാലഘട്ടമാണ് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. കന്നഡയില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം ചിത്രം നേടിയിരുന്നു. കാന്താര 2ല്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് പറയുക എന്നാണ് സൂചന.ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.മംഗലാപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories