Share this Article
ബാച്ച്ലാർ പാർട്ടി മൂഡ് ആയിരിക്കില്ല; അമൽ നീരദ് സിനിമയിൽ ചാക്കോച്ചനൊപ്പം ഭാര്യയും?
വെബ് ടീം
posted on 08-06-2024
12 min read
latest entertainment  news

ഗണ്ണും രംഗണ്ണനും അമ്പാനുമൊക്കെ പടർത്തിയ ആവേശം അടങ്ങുന്നതിന് മുൻപെ ഫഹദ് ഫാസിൽ വീണ്ടും എത്തുന്നു. ഒരു കമ്പ്ലീറ്റ് ആക്ഷൻ മൂഡിൽ ആയിരിക്കും ഫഹദ് ഫാസിൽ വരിക. ആ വരവ് ഒറ്റക്ക് അല്ല കൂടെ ചാക്കോച്ചനും ഉണ്ട്. ഭീഷ്മ പർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ക്യാരകറ്റർ പോസ്റ്ററിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.

അതേ സമയം ചിത്രത്തേക്കുറിച്ച് കൂടുതൽ സൂചനകളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.ജൂൺ 9 ഞായറാഴ്ച 12 മണിക്ക് ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് അമൽ നീരദ് സോഷ്യൽ മീഡിയകളിൽ പങ്കുവച്ച പോസ്റ്ററുകളിൽ പറയുന്നത്.


കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഉദയയുടെ ബാനറിൽ ആയിരിക്കും പുറത്തിറങ്ങുക. അതേസമയം കുഞ്ചാക്കോ ബോബൻ്റെ ഭാര്യയായിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും അഭ്യൂഹമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories