Share this Article
നേര് വന്‍ഹിറ്റിലേക്ക് കുതിക്കുന്നു; ആദ്യ ദിവസം നേടിയത്‌ 3 കോടി
Neru jumps to the big hit; 3 crores earned on the first day

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേര് വന്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമായി ആദ്യ ദിവസം മൂന്ന് കോടി രൂപ നേടിയെന്നാണ് കണക്കാക്കപ്പെടുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിച്ച നേര് ബോക്‌സോഫീസില്‍ കുതിക്കുകയാണെന്നാണഅ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമായി ആദ്യ ദിവസം മൂന്ന് കോടി രൂപ നേടിയെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തില്‍ നിന്ന് 2.75 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കളക്ട് ചെയ്തതും അടക്കം ആകെ 3.05 കോടി രൂപ രാജ്യത്ത് നിന്നാകെ നേടിയെന്ന പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ജഗദീഷ്, അനശ്വര രാജന്‍, ഗണേശ് കുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. ഏറെക്കാലമായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്് തിയറ്ററില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാല്‍ നേരിലൂടെ വന്‍ തിരിച്ചുവരവാണഅ നടത്തിയിരിക്കുന്നതെന്ന് ആരാധകരും അവകാശപ്പെടുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories