ഇരുപത്തിയെട്ടു വർഷത്തിന് ശേഷം അഴിമതിക്കാരെ തുടച്ചു നീക്കാൻ സ്വാതന്ത്ര്യ സമര സേനാനി സേനാപതി വീണ്ടും എത്തുന്നു. കമൽഹാസൻ ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചചെയ്യും. 200 കോടിയാണ് സിനിമയുടെ മുതൽ മുടക്ക്. തമിഴ്‌നാട്ടിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ രണ്ടു കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്
ഓടവും മുടിയാത് ഒളിയവും മുടിയത്.. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിലെ ഈ പഞ്ച് ഡയലോഗ് പ്രേക്ഷകർക്ക് ചെറിയ കോരിത്തരിപ്പൊന്നുമല്ല നൽകിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിൽ രണ്ടാം ഭാഗത്തിൽ കമൽഹാസൻ പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നാണ് ട്രൈലെർ നൽകുന്ന സൂചന.
തമിഴ് ബിഗ് ബോസ് വേദിയിൽ വെച്ചാണ് ഇന്ത്യൻ 2 അന്നൗൻസ് ചെയ്തത്. നിർമ്മാതാവിന്റെ പിന്മാറ്റവും കോവിഡുമെല്ലാം സിനിമയെ നീട്ടിക്കൊണ്ടു പോയി. 2020യിൽ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ ക്രൈൻ അപകടത്തിൽ മൂന്നു പേർ മരിച്ചു . അങ്ങനെ നിരവധി പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് ഇന്ത്യൻ 2 നാളെ തീയറ്ററുകളിൽ മിഴിതുറക്കുന്നതു.
മണ്മറഞ്ഞ നടന്മാരായ നെടുമുടിവേണു വിവേക് മനോബാല എന്നിവരെ ai സാങ്കേതിക വിദ്യയിലൂടെയാണ് സിനിമയിൽ പുനർനിർമ്മിച്ചിരിക്കുന്നതു. 200 കോടിയാണ് സിനിമയുടെ മുതൽ മുടക്ക്. പതിനഞ്ചു കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ മുതൽ മുടക്ക് . അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2 വിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. എ ആർ റഹ്‌മാനായിരുന്നു ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയത്.
രവി വർമ്മനാണ് ഛായാഗ്രഹണം. മൂന്നു മണിക്കൂരാണ് സിനിമയുടെ ദൈർഖ്യം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിക്കും.
സിനിമയിലെ ചില പ്രധാന ഭാഗങ്ങൾ ഭാഗങ്ങൾ കണ്ട കമൽഹാസൻ സംവിധായകൻ ശങ്കറിന് എട്ട് ലക്ഷത്തിന്റെ ഒരു വാച്ചു സമ്മാനമായി നൽകിയിട്ടുണ്ട് . അനീതി കണ്ടാൽ ഞാൻ എത്തിയിരിക്കും ഇന്ത്യന് മരണമില്ല . ഇരുപത്തിയെട്ടു വര്ഷം മുൻപ് ഇന്ത്യൻ സിനിമയുടെ ക്ളൈമാക്സിൽ സേനാപതി പറഞ്ഞ ആ ഡയലോഗ്..അത് യാഥ്യാർഥമാക്കുവാൻ വീണ്ടും ഇന്ത്യൻ എത്തുകയാണ്.