2023ല്‍ ബോക്‌സോഫീസില്‍ വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ സിനിമകള്‍. 650 കോടിയിലധികം ആഗോള കളക്ഷന്‍ സ്വന്തമാക്കിയത് 5 ഇന്ത്യന്‍ സിനിമകളാണ്.ഷാരൂഖ് ഖാന്റെ ജവാന്‍, പത്താന്‍, സണ്ണി ഡിയോളിന്റെ ഗദര്‍ 2, രജനികാന്തിന്റെ ജയിലര്‍,അനിമല്‍ എന്നീ ചിത്രങ്ങളാണ് 650 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം ആനിമല്‍ റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് 660 കോടി കടന്നത്. റണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തില്‍ രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
ഈ വര്‍ഷം ആദ്യം ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ 650 കോടിയിലധികം കളക്ഷന്‍ നേടിയ ആദ്യ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്‍. 1055 ആണ് ചിത്രം ബോക്‌സോഫീസില്‍ കൊയ്തത്. ഈ വര്‍ഷം ഓഗസ്റ്റില്‍ റീലീസ് ചെയ്ത സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 വും, രജനികാന്തിന്റെ ജയിലറും 650 കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തു. ഷാരൂഖ് ഖാന്‍-അറ്റ്‌ലീ ചിത്രം ജവാനും ഈ വര്‍ഷം 1000 കോടി കളക്ഷന്‍ കടന്ന ചിത്രമാണ്. ഒരു ഇടവേളക്ക് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തന്നെ ഉണര്‍വ് നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ റിലീസുകള്‍ തീയറ്ററുകളില്‍ കോടികള്‍ വാരുന്നത്.