Share this Article
നടി ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ, 5000 രൂപ പിഴ
വെബ് ടീം
posted on 11-08-2023
1 min read
ACTRESS JAYAPRADHA SENTENCED TO SIX MONTHS

ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവു ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാണ് നടപടി. ചെന്നൈ അണ്ണാശാലയില്‍ ജയപ്രദ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. ഈ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ജയപ്രദയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 

തിയേറ്ററിലെ ജീവനക്കാരില്‍ നിന്നും ഇഎസ്‌ഐ വിഹിതം പിടിച്ചിരുന്നെങ്കിലും, ബന്ധപ്പെട്ട ഓഫീസില്‍  അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞദിവസം തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories