Share this Article
'പ്രതിഭ ട്യൂട്ടോറിയല്‍സ്' ട്രെയിലറും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്ത്
'Pratiba Tutorials' poster


പ്രതിഭ ട്യൂട്ടോറിയൽസ്  എന്ന ചിത്രത്തിന്റെ ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസായി.അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ  നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും.

പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ട്രെയിലറും പോസ്റ്ററും റിലീസ് ആയത്.സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories