Share this Article
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് ഓണത്തിന്; റിലീസ് തീയതി പ്രഖ്യാപിച്ചു
വെബ് ടീം
posted on 06-05-2024
1 min read
mohanlal-movie-barroz-release-date-announced

മോഹൻലാലിന്റെ കന്നിസംവിധായക സംരംഭമായ ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്ക് മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ പുറത്തു വിട്ടിരുന്നു. ബറോസ് ഗംഭീര കാഴ്ചാനുഭവമാകുമെന്നാണ് വീഡിയോ നൽകുന്ന സൂചന.

ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. കുട്ടികള്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്ലന്‍ഡ‍ിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories