Share this Article
2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകളില്‍ ഇടം നേടി ജവാന്‍
Jaawan is among the most searched movies on Google in 2023

2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകളില്‍ ഇടംനേടി ജവാന്‍. ആഗോളതലത്തില്‍ തന്നെ മൂന്നാംസ്ഥാനത്താണ് ഷാരൂഖാന്‍ ചിത്രം. ഓപ്പണ്‍ഹൈമറിനെ പോലെ ജനശ്രദ്ധയാര്‍ജിച്ച നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്കിടയിലാണ് ആഗോളതലത്തില്‍ തന്നെ ഒരു പ്രതിഭാസമായി ജവാന്‍ മാറിയത്.

2023 അവസാനിക്കുമ്പോള്‍ ഗൂഗിള്‍ പുറത്തുവിട്ട അനലിറ്റിക്‌സിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ജവാനൊപ്പം ഗദര്‍ 2വും പത്താനും ജനപ്രിയ സിനിമകളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിജയം നേടിയ ബ്രഹ്‌മാസ്ത്രയിലെ പാട്ടുകളും ആഗോളതലത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. 

ആദിപുരുഷ്, കേരളാ സ്റ്റോറി, ജയിലര്‍, ലിയോ, വാരിസ് എന്നിവയാണ് ലോകം കണ്ട മറ്റ് ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ ആളുകള്‍ തെരെഞ്ഞ വെബ് സീരീസുകളുടെ വിവരങ്ങളും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഫാര്‍സി , അസുര്‍, റാണ നായിഡു , സ്‌കാം 2003 എന്നിവയാണ് അവയില്‍ ചിലത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories