കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് തരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’’–പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു.
നവംബർ മാസത്തിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. ശേഷം ജയറാമും പാർവതിയും മകൾ മാളവികയുടെ വിവാഹം ആദ്യം നടത്തുകയായിരുന്നു. മകളുടെ വിവാഹശേഷം ഇതേവർഷം മകന്റെയും വിവാഹം നടക്കും എന്ന് പാർവതി സൂചന നൽകിയിരുന്നു
ചെന്നൈയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു തരിണി. ഇവിടുത്തെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ്. തന്റെ പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമാണ് തരിണി. വരനും വധുവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രീ-വെഡിങ് പാർട്ടിയിൽ ഭക്ഷണം കഴിക്കുന്ന വൈറൽ ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. വിവാഹത്തിന് മുൻപുള്ള പാർട്ടിയാണെങ്കിൽ പോലും ഗംഭീര വിരുന്നാണ് ഇവിടെ നിരത്തിയിട്ടുള്ളത്.
അതേ സമയം ജയറാം കുടുംബമാണോ അതോ തരിണിയുടെ വീട്ടുകാരാണോ വിരുന്നിന്റെ സംഘടകർ എന്നറിയില്ല. എന്നാലും വിഭവങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. വെജിറ്റേറിയൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരിണി എങ്കിലും, മെനുവിൽ അങ്ങനെ വെജിറ്റേറിയൻ നോൺ-വെജിറ്റേറിയൻ എന്ന വേർതിരിവില്ല. ഈ ചടങ്ങിൽ വച്ചാണ് ജയറാം മകന്റെ വിവാഹ തിയതി പ്രഖ്യാപിച്ചതും. അതിനും പത്തു ദിവസങ്ങൾക്ക് മുൻപ് കാളിദാസ് ജയറാം വിവാഹത്തിന്റെ കൗണ്ട്ഡൗൺ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. പക്ഷേ, എവിടെ വച്ചാകും വിവാഹം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല
സോഷ്യൽ മീഡിയയിൽ മെനുവും വൈറലായി മാറിയിട്ടുണ്ട്. സ്വീറ്റ്, സ്റ്റാർട്ടർ, മെയിൻ കോഴ്സ് എന്നിവ ചേർന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇളനീർ പിസ്ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശ്ശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നു മെനു. ഒരു വലിയ ചെമ്പു തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്.