യുവ സംവിധായകന്‍ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ബിജുമോനോന്റ നായികയായി എത്തുന്നത് മേതില്‍ ദേവികയാണ്.
മേപ്പടിയാന്‍ ചിത്രത്തിനു ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ബിജു മേനോനും മേതില്‍ ദേവികയും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് കഥ ഇന്നുവരെ.
മേതില്‍ ദേവികയുടെ ആദ്യ സിനിമാപ്രവേശനം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെപ്തംബര്‍ ഇരുപതിന് ചിത്രം റിലീസിനായി തിയേറ്ററിലെത്തുന്നത്.
മേതില്‍ ദേവികക്ക് പുറമെ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിഷ്ണു മോഹനാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അശ്വിന്‍ ആര്യന്‍.
വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനൊപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മികച്ച പ്രണയകഥയായിരിക്കും കഥ ഇന്നുവരെ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.