Share this Article
Union Budget
പോപ്പ് സംഗീതരാജ്ഞി ഷക്കീറ പുതിയ പ്രണയക്കുരുക്കില്‍
Here is Pop Singer Shakira's New Love Story

വക്കാ വക്കാ പാടി കാല്‍പന്ത് കളി ആരാധകരുടെ മനം കവര്‍ന്ന പോപ്പ് സംഗീതരാജ്ഞി ഷക്കീറ പുതിയ പ്രണയക്കുരുക്കിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫോര്‍മുലവണ്‍ ലോകചാമ്പ്യനായിരുന്ന ലൂവിസ് ഹാമില്‍ട്ടണാണ് ഷക്കീറയുടെ പുതിയ കാമുകനെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ലോകം മുഴുവന്‍ ആരാധകരുള്ള ഗായികയാണ് ഷക്കീറ.ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ നിരവധി പാട്ടുകള്‍ ഒരുക്കിയ പ്രതിഭ.ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഔദ്യോഗിക ഗാനമായ വക്കാ വക്കായിലൂടെയാണ് ഈ കൊളംബിയന്‍ ഗായിക പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്.

അടുത്തിടെ താരത്തിന്റെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന ജെറാര്‍ഡ് പിക്വെയുമായുള്ള പത്ത്‌  വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഷക്കീറ അവസാനിപ്പിച്ചിരുന്നു.വക്കാവക്കായുടെ ചിത്രീകരണവേളയിലാണ് ഇരുവരും അടുത്തത്.2011ല്‍ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.എന്നാല്‍ 12 വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.പിക്വെയ്ക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണം. ജെറാര്‍ പിക്വെയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഷക്കീറ മയാമിയിലേക്ക് താമസം മാറ്റിയിരുന്നു.

പോപ്പ് സംഗീതരാജ്ഞി പുതിയ പങ്കാളിയെ കണ്ടെത്തിയെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂവിസ് ഹാമില്‍ട്ടണാണ് ഷക്കീറയുടെ പുതിയ കൂട്ടുകാരനെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.മയാമിയിലെ കടല്‍ത്തീരങ്ങളിലും ബോട്ടിലും റസ്റ്റോറന്റുകളിലും ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ലൂവിസ് ഹാമില്‍ട്ടണുമായുള്ള ഷക്കീറയുടെ പ്രണയം പാപ്പരാസികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇതേക്കുറിച്ച് ഇരുവരും ഇതേവരെ പ്രതികരിച്ചിട്ടില്ല.പോപ്പ് സംഗീത രാജ്ഞി ഷക്കീറയുടെ പുതിയ കാമുകനാരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ സംഗീതലോകവും കായികലോകവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories