Share this Article
Flipkart ads
പല രാജാക്കളെ പാത്താച്ചിടായ്ക്ക് 10 മിനിറ്റിൽ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാർ; വിജയ് കഥാപാത്രം വെളിപ്പെടുത്തി സിംഗിൾ
വെബ് ടീം
posted on 28-09-2023
1 min read
LEO SECOND SINGLE OUT

വിജയ് ചിത്രം ലിയോയിലെ സെക്കൻഡ് സിങ്കിൾ പുറത്തിറങ്ങി 10 മിനിറ്റിനുള്ളിൽ ലക്ഷത്തിലധികം  കാഴ്ചക്കാർ. 'Badass' എന്ന പാട്ടിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിഷ്ണു ഇടവാൻ രചന നിർവഹിച്ച ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. അനിരുദ്ധ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും. വിജയിയുടെ കഥാപാത്രം എന്താണ് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ്​ ​ഗാനം. 

അതേ സമയം  'ലിയോ'യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ രംഗത്തെത്തി.പരിപാടിക്കു വേണ്ടി ബുക്ക് ചെയ്തത് 6000 ആളുകളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ്. എന്നാൽ ലക്ഷക്കണക്കിനു പേരാണ് ഓഡിയോ ലോഞ്ചിന്റെ ടിക്കറ്റിനു വേണ്ടി സംഘാടകരെ സമീപിച്ചത്. അനിയന്ത്രിതമായ ജനക്കൂട്ടത്തെത്തുടർന്ന് ഉണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങൾ മുന്നിൽ കണ്ടാണ് ഓഡിയോ ലോഞ്ച് റദ്ദാക്കിയതെന്നാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ വിശദീകരണം 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories