Share this Article
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്; മുഖ്യമന്ത്രി സമ്മാനിയ്ക്കും
വെബ് ടീം
posted on 03-07-2024
1 min read
mohanlal-won-sreekumaran-thampi-foundation-award

ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്. അഭിനയ മേഖലയിലെ മികവിനാണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. കെ ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്‍ശന്‍ എന്നിവര്‍ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തിരെഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. അതേസമയം, കരിയറിലെ 360-ാം ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടനെ ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories