മോളിവുഡിന്റെ 100 കോടി സിനിമ പട്ടികയിൽ തലയുയർത്തി നിൽക്കുകയാണ് ജൂഡ് ആന്റണിയുടെ 2018. കേരളക്കരയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെ സൗഹാർദത്തിന്റെയും കഥ പറഞ്ഞ് ചിത്രം 100 കോടി ക്ലബ്ബിൽ അതിവേഗം ഇടം നേടിയിരിക്കുകയാണ്. 10 ദിവസം കൊണ്ടാണ് 2018 ഇങ്ങനെയൊരു അഭിമാന നേട്ടം കൊയ്യുന്നത്.ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ജൂഡിന്റയും സംഘത്തിന്റെയും ചിത്രം സ്വന്തമാക്കിയിരിക്കുന്നു. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കളക്ഷൻ കടക്കാനും ചിത്രത്തിനായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.
മോളിവുഡിന്റെ 100 കോടി സിനിമ പട്ടികയിൽ തലയുയർത്തി നിൽക്കുകയാണ് ജൂഡ് ആന്റണിയുടെ 2018. 10 ദിവസം കൊണ്ടാണ് 2018 ഇങ്ങനെയൊരു അഭിമാന നേട്ടം കൊയ്യുന്നത്.ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ജൂഡിന്റയും സംഘത്തിന്റെയും ചിത്രം സ്വന്തമാക്കിയിരിക്കുന്നു. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കളക്ഷൻ കടക്കാനും ചിത്രത്തിനായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.