വിജയ് സേതുപതിയും കത്രീന കൈയ്ഫും പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം മെറി ക്രിസ്മസിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടു. ബദ്ലപൂര്‍, അന്ധാദൂന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവന്‍ ആണ് മെറി ക്രിസ്മസ് സംവിധാനം ചെയ്യുന്നത്.
ബദ്ലപൂര്‍, അന്ധാദൂന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെറി ക്രിസ്മസ്. വിജയ് സേതുപതിയും കത്രീന കൈഫും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വമ്പന്‍ ചലനം ഉണ്ടാക്കിയ ഷാരുഖ് ഖാന്‍ ചിത്രം ജവാനില്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തിയിരുന്നു.മലയാളിയായ മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ശ്രീറാം രാഘവന്റെ മുന്‍ ചിത്രങ്ങള്‍ പോലെ മെറി ക്രിസ്മസും ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.ശ്രീറാം രാഘവനോടൊപ്പം അര്‍ജിത് ബിശ്വാസ്, പൂജ ലത സുര്‍തി തുടങ്ങിയവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം റിലീസിനെത്തുന്നത.്തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായിരിക്കും സിനിമയുടെ താരനിര. ഒരു ക്രിസ്മസ് ദിവസം രാത്രി അരങ്ങേറുന്ന കഥയാണ് ചിത്രം പറയുന്നത്.