തിരുവനന്തപുരം: 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന് ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന് വിജയരാഘവന് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.