സംഗീത സംവിധായകൻ രമേശ് നാരായണൻ പരസ്യമായി നടൻ ആസിഫ് അലിയെ അപമാനിച്ച വിവാദത്തില്‍ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. 'രമേഷ് നാരായൺ ചെയ്തത് തെറ്റ്, ആസിഫിന്റെ തോളിൽ തട്ടിയെന്ന് പുള്ളി പറഞ്ഞത് പച്ചക്കള്ളമല്ലേ?, പണി പാളിയപ്പോഴല്ലേ മാപ്പ് പറഞ്ഞതെന്നും ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
എം.ടിയുടെ തിരക്കഥകള്‍ വച്ച് എടുത്ത ഒമ്പത് സിനിമകള്‍ അടങ്ങുന്ന ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടയായിരുന്നു വിവാദമുണ്ടായത്. എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത പരിപാടി. ആന്തോളജിയിലെ ജയരാജ് സംവിധാനം ചെയ്ത സിനിമക്ക് സംഗീതം ചെയ്ത രമേഷ് നാരായണനെ ആദരിക്കാന്‍ ആസിഫലിയെ വിളിച്ചു. മൊമന്‍റോ സ്വീകരിച്ച രമേഷ് നാരായണ്‍ ആസിഫ് അലിയെ ഗൗനിക്കുന്നില്ല. വേദിയിലിരുന്ന ജയരാജനെ വിളിച്ചുവരുത്തി അദ്ദേഹത്തില്‍ നിന്ന് വീണ്ടും പുരസ്കാരം സ്വീകരിക്കുന്നതാണ് ദൃശ്യത്തില്‍. അദ്ദേഹത്തിന്‍റെ മുഖത്ത് അസ്വസ്ഥതയും പ്രകടം. സമൂഹമാധ്യമങ്ങളില്‍രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി രമേഷ് നാരായണ്‍ രംഗത്തെത്തി. ആന്തോളജിയിലെ മറ്റ് ചിത്രങ്ങളിലെ സംഗീത സംവിധായകരെ വേദിയിലേക്ക് ക്ഷണിച്ച് ആദരിച്ചു. എന്നാല്‍ തന്നെ വിളിച്ചില്ല. പോകുകയാണെന്ന് എം.ടിയുടെ മകള്‍ അശ്വതിയെ അറിയിച്ചപ്പോഴാണ് വേദിയിലേക്ക് വിളിച്ചത്. ആസിഫ് അലിയെ തനിക്ക് ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനത്തിലെ വിഷമം അദ്ദേഹം മറച്ചുവച്ചില്ല.