Share this Article
അപർണയുടെ അവസാന സന്ദേശം ആറ് മണിയോടെ'; ഞാൻ പോകുന്നുവെന്ന് സന്ദേശം; സന്ദേശമെത്തിയത് അമ്മയ്ക്ക്
വെബ് ടീം
posted on 01-09-2023
1 min read
actress aparna last messege to mother

തിരുവനന്തപുരം: കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമ-സീരിയൽ താരം അപർണ നായരുടെ അവസാന സന്ദേശം അമ്മയ്ക്ക്.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് കരഞ്ഞു. പിന്നീട് ഫോൺ കട്ടാക്കി. അതിന് ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ തൂങ്ങി മരിച്ചെന്ന അറിയിപ്പായിരുന്നു.

ആറ് മണിയ്ക്ക് അമ്മയെ വിളിച്ച അപർണയെ രാത്രി ഏഴരയോടെയാണ് കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു.

ആത്മഹത്യ എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories