Share this Article
image
'മലൈക്കോട്ടൈ വാലിബ'ന്റെ തനിസ്വരൂപം; മോഹൻലാലിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
വെബ് ടീം
posted on 18-09-2023
1 min read
MALAIKOTTE VALIBAN MOHANLAL CHARACTER POSTER OUT

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് മലൈക്കോട്ടൈ വാലിബന്റെ പുത്തൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററാണ് സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇന്നേവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണാനാവുക. കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനേക്കുറിച്ചോ യാതൊരു സൂചനയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആ സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ പോസ്റ്ററും എത്തിയിരിക്കുന്നത്. 2024 ജനുവരി 25-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ അറിയിച്ചു.

ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് സിനിമാപ്രേമികൾക്കിടയിലെ അഭ്യൂഹങ്ങൾ. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണികണ്ഠൻ ആചാരി, ഹരീഷ് പേരടി എന്നിവരാണ് സിനിമയിൽ രണ്ട് പ്രധാനവേഷങ്ങളിലെത്തുന്നത്.

പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories