Share this Article
കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; സംവിധാനം അനൂപ് സത്യൻ
വെബ് ടീം
posted on 05-07-2024
1 min read
Dhyan Srinivasan as Kottapalli Prabhakaran; Directed by Anoop Sathyan

മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യൻ - ശ്രീനി കൂട്ടുകെട്ട്. ശ്രീനിവാസൻ്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും മക്കൾ മലയാള സിനിമയിൽ സജീവമാണ്. ശ്രീനിവാസൻ്റെ മകൻ ധ്യാൻ ശ്രീനിവാസനും സത്യൻ അന്തിക്കാടിൻ്റെ മകൻ അനുപ് സത്യനും ഒരുമിക്കുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സന്ദേശം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരനെ മകൻ ധ്യാൻ ശ്രീനിവാസൻ സ്ക്രീനിൽ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. കോട്ടപ്പള്ളി പ്രഭാകരൻ ഇപ്പോൾ ന്യൂജൻ ആണ്. കോട്ടപ്പള്ളി പ്രഭാകരന് ഇത്തവണ നിരാശനാകേണ്ടിവന്നില്ല, എതിരാളികളോട് തോളോടു തോള്‍ ചേര്‍ന്നുനിന്നു പോരാടാനും വെടിയുണ്ടകള്‍ക്ക് വിരിമാറി കാട്ടിക്കൊടുക്കാനും പ്രതിശ്രുത വധു തയ്യാറാണ്. ‘സന്ദേശം’ സിനിമയിലെ പെണ്ണുകാണലിന് ഒരു ന്യൂജന്‍ വേര്‍ഷന്‍ ഒരുക്കാനാണ് ധ്യാൻ ശ്രീനിവാസനും അനൂപ് സത്യനും ഒരുമിക്കുന്നത്.

പ്രശസ്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലയര്‍ ഗെയിം ആയ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) മലയാളത്തിലെ ആദ്യ പരസ്യചിത്രത്തിലൂടെയാണ് കോട്ടപ്പള്ളിയുടെ രണ്ടാം വരവ്.  

സിനിമയില്‍ ഉപയോഗിച്ച അതേതരത്തിലുള്ള വസ്ത്രാലങ്കാരവും ലൊക്കേഷന്‍ സെറ്റിംഗുകളുമാണ് പരസ്യത്തിലും ഉപയോഗിച്ചിട്ടുള്ളത്. ഷോക്കേസിലെ ശില്‍പങ്ങള്‍ ഉള്‍പ്പെടെ സകലതും സ്ഥാനം മാറാതെ അവിടെത്തന്നെയുണ്ട്. സംഭാഷണങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പകരം ഗെയിമിംഗിലെ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാത്രം.


ക്രാഫ്റ്റണ്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബിജിഎംഐയ്ക്ക് വേണ്ടി പരസ്യചിത്രം അണിയിച്ചൊരുക്കിയത് പ്രശസ്ത പരസ്യ ഏജന്‍സിയായ മൈത്രി അഡ്വര്‍ടൈസിങ് ആണ്. ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ഏക സ്വതന്ത്ര പരസ്യ ഏജന്‍സി കൂടിയാണ് മൈത്രി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories