Share this Article
image
സംവിധായകന്‍ സിദ്ദിഖിന്റെ അവസാന ചിത്രമായ പൊറാട്ട് നാടകം ഓഗസ്റ്റ് 9 ന് തീയറ്ററുകളിലെത്തും
Director Siddique's last film Porat Natakam will hit the theaters on August 9

സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ പൊറാട്ട് നാടകം ഓഗസ്റ്റ് 9 ന് പ്രേക്ഷകരുടെ മുന്നിലെത്തും. സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായ ചിത്രം അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആഗസ്റ്റ് 9-ന് തീയറ്ററുകളിലെത്തുന്നത്. 

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് 'പൊറാട്ട് നാടകം ' സംവിധാനം ചെയ്തിരിക്കുന്നത്. എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍, ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.

ഒട്ടേറെ മനോഹരമായ ഹാസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച സിദ്ദിഖ് എന്ന പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് ആയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories