Share this Article
ആ സിനിമ കണ്ടതോടെ ഇഷ്ടം കൂടി; എയർപോർട്ടിൽ സൂര്യക്കൊപ്പം ചെന്നിത്തല
വെബ് ടീം
posted on 22-10-2024
1 min read
actor surya

ന്യൂഡൽഹി: തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ചാണ് ചെന്നിത്തല നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ, സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,' രമേശ് ചെന്നിത്തല കുറിച്ചു.

കങ്കുവ എന്ന  പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായാണ് സൂര്യ ഡൽഹിയിലെത്തിയത്. ചിത്രം നവംബർ 14 ന് തിയറ്ററുകളിലെത്തും. 

രമേശ് ചെന്നിത്തലയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories