ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയുടെ ട്രെയിലർ പുറത്ത്. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ വമ്പൻ താരങ്ങളാണ് റിലീസ് ചെയ്തത്. മാസ് ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.
ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൊത്ത എന്ന ഗ്രാമം അടക്കിവാഴുന്ന കൊത്ത രാജേന്ദ്രനായാണ് ദുൽഖർ എത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണിത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.