Share this Article
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും | Kerala state film award 2023
kerala state film award 2023

അമ്പത്തി മൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 156 ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കന്നത്. മമ്മൂട്ടി -ലിജോ ജോസ് ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്', തരുണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, മമ്മൂട്ടി ചിത്രം പുഴു അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. 

മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മുന്‍ നിരയില്‍. നടിമാരില്‍ പുതുമുഖങ്ങള്‍ തമ്മിലാണ് മത്സരം. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന അവാര്‍ഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വക്കുകയായിരുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories