Share this Article
ജോജു ജോര്‍ജ്ജിന്റെ പുതിയ ചിത്രം 'ആന്റണി'യുടെ ട്രെയിലര്‍ പുറത്ത്
The trailer of Joju George's new film 'Anthony' is out

സസ്‌പെന്‍സ് നിറച്ച് നടന്‍ ജോജു ജോര്‍ജ്ജിന്റെ ഏറ്റവും പുതിയ ചിത്രം ആന്റണിയുടെ ട്രെയിലര്‍ പുറത്ത്. ജോഷി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തും.ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ വൈകാരിക ഘടകങ്ങളും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

പൊറിഞ്ചു മറിയം ജോസിന്റെ വന്‍ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് 'ആന്റണി'. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ വൈകാരിക ഘടകങ്ങളും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്.2019 ഓഗസ്റ്റ് 23നാണ് 'പൊറിഞ്ചു മറിയം ജോസ്' തിയറ്റര്‍ റിലീസ് ചെയ്തത്. 'കാട്ടാളന്‍ പോറിഞ്ചു' എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജോജുവിന്റെ ആഭിനയ ജീവിതത്തിലെ ഏറ്റവും പവര്‍ഫുള്‍ മാസ്സ് കഥാപാത്രമായി 'കാട്ടാളന്‍ പോറിഞ്ചു'വിനെ പ്രേക്ഷകര്‍ അടയാളപ്പെടുത്തി. 'പൊറിഞ്ചു മറിയം ജോസ്' റിലീസ് ചെയ്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്റെ 'ആന്റണി' എന്ന ചിത്രത്തിലൂടെ 'ആന്റണി'യായി ജോജു പ്രേക്ഷകരിലേക്കെത്തുമ്പോള്‍ ആകാംക്ഷയും ആവേശവും ആരവവും പ്രതീക്ഷയും നിറയുകയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories