കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായിരുന്ന സിദ്ദിഖ് അന്തരിച്ചു.ഹൃദയാഘാതം മൂലം കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.20 സിനിമകള്‍ സംവിധാനം ചെയ്തു,25 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു,27 സിനിമകള്‍ക്ക് കഥയെഴുതി.
കലാഭവനിലൂടെ സിനിമയിലെത്തി,ഫാസിലിനൊപ്പം സഹസംവിധായകനായി തുടക്കം.റാംജി റാവു സ്പീക്കിങ് ആണ് ആദ്യ സിനിമ.പപ്പന്‍ പ്രിയപ്പെട്ട പപ്പനാണു തിരക്കഥയെഴുതിയ ആദ്യ ചിത്രം.ബിഗ് ബ്രദര്‍ ആണ് സിദ്ദിഖിന്റെ അവസാന ചിത്രം.
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത് ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.
ലാലിനൊപ്പം ഒന്‍പത് സിനിമകള്‍ ചെയ്തു.റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, 2 ഹരിഹര്‍ നഗര്‍
ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി,കാബൂളിവാല എന്നിവയാണ് സിനിമകള്‍.
സിദ്ദിഖ് ഒറ്റയ്ക്ക് എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്,ക്രോണിക് ബാച്ചിലര്‍,ബോഡിഗാര്‍ഡ്,
സിനിമകള്‍- ലേഡീസ് & ജെന്റില്‍മാന്‍,ഭാസ്‌കര്‍ ദ റാസ്‌കല്‍,ഫുക്രി,ബിഗ് ബ്രദര്‍ എന്നിവയാണ് സിനിമകള്‍.
തമിഴ് സിനിമകള്‍-ഫ്രണ്ട്‌സ്,എങ്കള്‍ അണ്ണ,സാധു മിറാന്‍ഡ,കാവലന്‍
ബോഡിഗാര്‍ഡ് ഹിന്ദി റീമേക്ക് ചെയ്തു.
സാജിത ഭാര്യ. സൗമ്യ, സാറ, സുക്കൂണ്‍ എന്നിവര്‍ മക്കള്‍