Share this Article
രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ച് ലച്ചു
വെബ് ടീം
posted on 19-07-2023
1 min read
two year love ended says Lechu

പ്രമുഖ റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് തന്റെ പ്രണയം ലച്ചു വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ ലച്ചുവും ശിവജിയും പിരിയുന്നു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ്. സമൂഹ മാധ്യമം വഴിയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെയാണ് മലയാളികള്‍ ലച്ചുവിനെ അടുത്തറിയുന്നത്. സിനിമകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ശ്രദ്ധ നേടിയ ശേഷമാണ് ലച്ചു ബിഗ് ബോസിലെത്തുന്നത്.  സോഷ്യല്‍ മീഡിയയിലും തന്റെ പ്രണയ നിമിഷങ്ങള്‍ ലച്ചു പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലും ലച്ചു കാമുകനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ലച്ചുവിന്റെ ആരാധകരെ വേദനിപ്പിക്കുന്നതാണ്.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം’. ശിവജി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഈ കുറിപ്പ് ലച്ചുവും തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories