വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമായ മഹാരാജ ഈ വർഷം ജൂണിലാണ് തിയേറ്ററുകളിലെത്തിയത്. നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും തകർത്താടിയ ചിത്രമായിരുന്നു മഹാരാജ.
ച്ചു. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, അനുരാഗ് കശ്യപ്, തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ഒടിടിയിൽ റിലീസ് ആയപ്പോഴും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ വലിയ ചർച്ചയായ മഹാരാജ ഈ മാസം 29ന് ചൈനയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ഏകദേശം 40,000 സ്‌ക്രീനുകളിലാണ് മഹാരാജ റിലീസ് ചെയ്യുന്നത്.
ചൈനയിലെ വിനോദ വിപണിയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അമീർഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചൈനയിലെ 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാംഭാഗമാണ് ചൈനയിൽ ഇതിന് മുൻപ് ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.