Share this Article
പിറന്നാൾ ദിനത്തിൽ പ്രപ്പോസ് ചെയ്‌ത് സുഹൃത്ത്; അമല പോൾ വിവാഹിതയാകുന്നു
വെബ് ടീം
posted on 25-10-2023
1 min read
ACTRESS AMALA PAUL MARRIAGE

ചലച്ചിത്രനടി അമല പോൾ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനോട്  വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ഹോട്ടലിൽ ഡാൻസ് ആസ്വദിക്കുന്നതിനിടെ ജ​ഗദ് ഡാൻസേഴ്‌‌സിനൊപ്പം കൂടുകയും സർപ്രൈസ് ആയി അമലയെ പ്രപ്പോസ് ചെയ്യുകയുമായിരുന്നു. നിരവധി പേരാണ് അമലയ്‌ക്കും സുഹൃത്തിനും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തിയത്. അമലയ്‌ക്ക് പിറന്നാൾ ആശംസകളും ജ​ഗദ് നേർന്നിട്ടുണ്ട്. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ട്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. പി​ന്നീ​ട് ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷി​നി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഭവ്നിന്ദർ ബോധപൂർമായ ശ്രമം നടത്തി എന്ന് വിശദീകരിച്ചുകൊണ്ട് അമല രം​ഗത്തെത്തിയിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories